ന്യുഡൽഹി: ഇന്ത്യൻ ജനങ്ങൾ കോൺഗ്രസിനെ ഭരണത്തിൽ നിന്നും തുത്തെറിഞ്ഞതിന്റെ സങ്കടം മുഴുവൻ ഇന്ത്യക്ക് പുറത്തിറങ്ങി പ്രകടിപ്പിക്കുകയാണ് രാഹുൽ. രാജ്യത്തിനും സർക്കാറിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അന്താരാഷ്‌ട്രവേദികളിൽ രാജ്യത്തെ താഴ്‌ത്തി കെട്ടുകയാണ് രാഹുൽ. കേംബ്രിഡ്ജ് സർവ്വകലാശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ രാജ്യത്തിനെതിരെ വ്യാജ ആരോപണങ്ങളുയർത്തിയത്.
രാഹുൽ അന്താരാഷ്ട്ര വേദികളിൽ പോയി കരയുകയാണെന്ന് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അനുരാഗ് താക്കൂർ പറഞ്ഞു. ഇതിന്റെ അനന്തരഫലങ്ങൾ അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല അദ്ദേഹം ഇത് ചെയ്യുന്നതെന്നും ഇന്ത്യയ്‌ക്ക് ലോകത്ത് ലഭിക്കുന്ന അംഗീകരത്തെ പറ്റി ചോദിച്ചറിയാൻ രാഹുൽ ശ്രമിക്കണമെന്നും ആരെയും കിട്ടിയില്ലെങ്കിൽ ഇറ്റാലിയൻ പ്രധാനമന്ത്രിയോട് എങ്കിലും ചോദിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിചേർത്തു.
തന്റെ ഫോണിൽ പെഗാസസ് എന്ന ചാര സോഫ്റ്റുവെയറുണ്ടെന്നും സർക്കാർ തങ്ങളെ സദാ നിരീക്ഷിച്ചെന്നുമുള്ള വ്യാജ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരുക്കുന്നത്. തന്നെയും വിവിധ പ്രതിപക്ഷ നേതാക്കന്മാരെയും നിരീക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്നുമാണ് രാഹുൽ ആരോപിച്ചത് എന്നാൽ 2022-ൽ തന്നെ ഇത്തരം ആരോപണങ്ങളെ നിരാകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. രാജ്യത്തെ ഇകഴ്‌ത്താനുള്ള ശ്രമങ്ങളെ ശക്തമായി ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് രാഹുലിന്റെ പ്രസംഗങ്ങൾ മാറിക്കഴിഞ്ഞു.
തുടർച്ചയായി ഇന്ത്യയെ തഴ്‌ത്തികെട്ടാന്നുള്ള ശ്രമങ്ങളാണ് രാഹുൽ നടത്തുന്നത്. കേംബ്രിഡ്ജിലെ പ്രഭാഷണത്തിലും ഇതുതന്നെയായിരുന്നു രാഹുലിന്റെ വാദം. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം ആകെ അപകടത്തിലാണ്, ജനാധിപത്യം വലിയ ആക്രമണങ്ങവും സമ്മർദ്ദവും നേരിടുന്നു തുടങ്ങിയ വാദങ്ങളുമായി, ജനാധിപത്യം തകർന്ന രാജ്യമാണ് ഇന്ത്യ, പാർലമെന്റിൽ പ്രതിപക്ഷത്തെ ഒതുക്കുകയാണെന്നും. വിഷയങ്ങൾ സഭയിൽ ഉയർത്താൻ സാധിക്കുന്നില്ല എന്ന് തുടങ്ങി രാജ്യത്തിനെതിരെയുള്ള വ്യാജ പ്രചരണങ്ങളുടെ കെട്ടഴിച്ചു വിടുകയാണ് രാഹുൽ.
Comments