താനെ : 14 കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ് . ഗുജറാത്തിലെ ബറൂച്ച് സ്വദേശിയായ ഫഹദ് ഭഗത് നൂറി (32) എന്ന അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത് .
ഭിവണ്ടി നഗരത്തിലെ മില്ലത്ത് നഗർ ഏരിയയിലെ ‘ദാറുൽ ഉലൂം ഹസ്നൈൻ കരിമാൻ ദിനി’ മദ്രസയിലെ വിദ്യാർത്ഥിയായ 14 കാരനാണ് മർദ്ദനമേറ്റത് . ഖുറാൻ പാരായണം കൃത്യമായി നടത്താത്തതിനെ തുടർന്നാണ് മദ്രസ അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത് . 70 സെക്കൻഡിനുള്ളിൽ 70 തവണയാണ് കുട്ടിയ്ക്ക് അടിയേറ്റത് .
സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ദർഗ ട്രസ്റ്റി നൂർ അലി ഹസൻ അലി സയ്യിദിന്റെ പരാതിയിൽ ഐപിസി സെക്ഷൻ 75, സെക്ഷൻ 324, 323, 324, 324 എന്നിവ പ്രകാരം അധ്യാപകനെതിരെ കേസെടുത്തു. ഇതോടെ അധ്യാപകൻ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്
Comments