കൊല്ലം: കൊല്ലത്ത് വാഹനങ്ങൾ കൂട്ടമായി കത്തി നശിച്ചു. രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിലാണ് വാഹനങ്ങള്‍ക്ക് തീ പിടിച്ചത്. ബൈക്കിൽ നിന്നുമാണ് സമീപമുള്ള വാഹനങ്ങൾക്ക് തീ പടർന്നത്. മൂന്ന് ഇരുചക്ര വാഹനങ്ങൾക്കും കാറിനും ഓട്ടോയുമാണ് കത്തി നശിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
ഓടിക്കോണ്ടിരുന്ന ബൈക്കിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രികൻ വാഹനം റോഡരികിൽ നിര്‍ത്തി. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നത്. കൊല്ലത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments