കോട്ടയം ∙ വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറിനാണ് (26) നഷ്ടപരിഹാരം ലഭിച്ചത്. കോട്ടയം അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽജഡ്ജി പി.എൽസമ്മ ജോസഫ് ആണ് ഉത്തരവിട്ടത്. 2018 ഒക്ടോബർ 13ന് മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു മുനീർ.ഇയാൾ പിഎസ്സി പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി….
Comments