ആലപ്പുഴ : ലോക്കൽ സെക്രട്ടറിക്ക് PFI ബന്ധം വ്യക്തമായതിനെത്തുടർന്ന് സിപിഎമ്മിൽ ആഭ്യന്തര കുഴപ്പം മൂർച്ഛിക്കുന്നു.ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ പാർട്ടി വിട്ടു.ലോക്കൽ കമ്മറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പ്രതിഷേധം
LC സെക്രട്ടറിയുടെ ബിസിനസ് പങ്കാളിയും ആത്മസുഹൃത്തും PFI നേതാവാണ്. ഇപ്പോൾ ആരോപണവിധേയനായ സെക്രട്ടറിയുടെ സ്വന്തം വാർഡിൽ SDPI ആയിരുന്നു ജയിച്ചത് .അന്ന് മുതൽ തന്നെ ഇയാൾക്കെതിരെ ആരോപണം ഉണ്ട്. SDPI ജയിച്ചതിനു പിന്നിലും ഒത്തുകളിയുണ്ടെന്നു പാർട്ടിക്കാർ തന്നെ പറയുന്നു . ചെറിയനാട്ട് രാജിവച്ചവരിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടുന്നു. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനൊപ്പം പോപ്പുലർ ഫണ്ട് നേതാവ് നില്ക്കുന്ന ചിത്രം പുറത്തായതോടെ ആണ് പ്രതിഷേധം കനത്തത്. എബിവിപി പ്രവർത്തകർ വിശാൽ വധക്കേസിലെ രണ്ടാംപ്രതിയാണ് എൽ സി സെക്രട്ടറിയുടെ സുഹൃത്തായ പോപ്പുലർ ഫ്രണ്ട് ഭീകരൻ.
പകൽ സിപിഎമ്മിലും രാത്രി പോപ്പുലർ ഫ്രെണ്ടിലും പ്രവർത്തിക്കുന്ന നിരവധി തീവ്രവാദികൾ ഉണ്ടെന്നുള്ള ആരോപണം ശ്കതമാകുന്നതിനിടെ ആണ് പുതിയ പ്രതിസന്ധി .
ഭാര്യയെ ഒഴിവാക്കാൻ വേണ്ടി കാമുകിക്കൊപ്പം ചേർന്ന് ആഭിചാരം നടത്തിയ ജില്ലാ പഞ്ചായത് അംഗത്തിനെതിരെയുള്ള പരാതി കഴിഞ്ഞ ദിവസം വാർത്ത ആയിരുന്നു .
Comments