തൃശൂർ : അതിരപ്പള്ളിയിൽ വാട്ടർ തീം പാർക്ക് ആരോഗ്യ വകുപ്പ് അടപ്പിച്ചു. വിനോദയാത്രയ്‌ക്കെത്തിയപ്പോൾ അവിടെ ഇറങ്ങി കുളിച്ച രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു . പാർക്കിലെ വെളളത്തിലിറങ്ങിയവർ വിട്ടുമാറാത്ത പനിയെ തുടർന്ന് അവശനിലയിലായിരുന്നു.തുടർന്ന് ഇവരുടെ സ്രവങ്ങൾ പരിശോധനയ്‌ക്ക് അയച്ചു. എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു
തീം പാർക്ക് സന്ദർശിച്ച വിദ്യാർത്ഥികൾ പനിയും, വയറിളക്കവും ഛർദിയും ബാധിച്ചിരുന്നു. വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞതാണ് പകർച്ചവ്യാധികളിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു
Comments