ഇന്ന് ദേശീയ സുരക്ഷാ ദിനം. ദേശീയ സുരക്ഷാ കൗൺസിൽ രൂപീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും മാർച്ച് 4-നാണ് ഈ ദിനം’ ആചരിക്കുന്നത്. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും വിവിധ മേഖലകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് സുരക്ഷാ ദിനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ദേശീയ സുരക്ഷാ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുക. സുരക്ഷ ഉറപ്പുവരുത്തുക, അപകടം ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ സുരക്ഷാദിന സന്ദേശം.
ഈ ദിനത്തിൽ സുരക്ഷാ നടപടികൾ പിന്തുടരുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രിമാരുൾപ്പടെ വിവിധ നേതാക്കൾ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ അതിർത്തികൾക്കും ആഭ്യന്തര സുരക്ഷയ്ക്കും സദാ സന്നദ്ധരായ ധീരരായ സൈനികരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുസ്മരിച്ചു. സുരക്ഷിതമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ സുരക്ഷയുടെ സന്ദേശം വ്യാപിപ്പിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.
राष्ट्रीय सुरक्षा दिवस की हार्दिक शुभकामनाएं। देश की सीमाओं और आंतरिक सुरक्षा के लिए सदैव तत्पर वीर जवानों को सलाम। #NationalSecurityDay #राष्ट्रीय_सुरक्षा_दिवस pic.twitter.com/f3qD4kWwHc
— Nitin Gadkari (@nitin_gadkari) March 4, 2023
ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് പൊതുജന അവബോധം വളർത്തേണ്ടത് അവശ്യകതയാണ്. ഏതെങ്കിലും ദുരന്തമോ അപകടമോ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൗരന്മാർ ബോധവാന്മാരായിരിക്കണം. റോഡ് സുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷ, മനുഷ്യന്റെ ആരോഗ്യം, പരിസ്ഥിതി എന്നിവയുൾപ്പെടെ വീട്ടിലോ തൊഴിലിടത്തോ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷയ്ക്ക് മുൻഗണന നൽകണം. കരുതലും ശ്രദ്ധയുമുണ്ടെങ്കിൽ നിത്യേന സംഭവിക്കുന്ന അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ നമുക്ക് കഴിയും. ദേശീയ സുരക്ഷാ കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാവർഷവും രാജ്യത്ത് ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Comments