തിരുവനന്തപുരം : ആറ്റുകാലമ്മയോടുള്ള കറ കളഞ്ഞ ഭക്തിയ്‌ക്ക് മുന്നിൽ മറ്റൊന്നുമില്ലെന്ന് വാക്കുകൾക്കതീതമായി തെളിയിക്കുകയാണ് ബി. ടെക് ബിരുദധാരിയായ ശന്തനു . ടെക്നോപാര്‍ക്കിലെ ഐ.ടി മേഖലയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഈ യുവ എന്‍ജിനീയര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനായത് . ബി. ടെക് ബിരുദധാരിയും ടെക്നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ശന്തനുവിന് എന്നും ഇഷ്ടം ഈശ്വരോപാസനയായിരുന്നു . അങ്ങനെയൊരു നിയോഗം ജീവിതത്തിൽ വന്നപ്പോഴും രണ്ടാമതൊന്ന് ആലോചിക്കാൻ ശന്തനു നിന്നില്ല. ആറ്റുകാല്‍ ക്ഷേത്രം മുന്‍സഹമേല്‍ശാന്തി എം.എന്‍.നാരായണന്‍ നമ്പൂതിരിയുടെ മകനാണ് ശന്തനു
1986 ലാണ് ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് സ്ഥിരതാമസമായത് . ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദമെടുത്തശേഷം 2011 ല്‍ ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി.തുടര്‍ന്ന് ഒരുവര്‍ഷം കുവൈത്തില്‍ ജോലി നോക്കി. മടങ്ങിയെത്തിയശേഷം വീണ്ടും ടെക്നോപാര്‍ക്കില്‍ ജോലിയ്‌ക്ക് കയറി . ആറുമാസംമുമ്പാണ് ജോലി ഉപേക്ഷിച്ച് അമ്മയുടെ ശാന്തിക്കാരനാകാൻ തീരുമാനിച്ചത്.
ദീപനാളങ്ങളും, മന്ത്രോച്ചാരങ്ങളും കണ്ടും,കേട്ടും വളർന്ന മകന്റെ താല്പര്യം ഇതാണെന്നറിയിച്ചതോടെ അച്ഛനും പൂര്‍ണ പിന്തുണ നൽകി . ഈശ്വരപാസനയോടുള്ള ശന്തനുവിന്റെ ഇഷ്ടത്തോട് ഭാര്യ ദേവികയും യോജിച്ചു . ഇനി ആറ്റുകാലമ്മയ്‌ക്ക് മുന്നിൽ ആ പാദങ്ങളിൽ എല്ലാം അർപ്പിച്ച് ജീവിക്കാനാണ് ശന്തനു തീരുമാനിച്ചിരിക്കുന്നത്.
Comments