ജയ്പൂർ: രാജസ്ഥാനിലെ ജയിലിൽ 20 അടി ഉയരമുള്ള മതിൽ ചാടി തടവുകാരൻ രക്ഷപ്പെട്ടു. സിസിടിവി കേബിളുകൾ ഉപയോഗിച്ചാണ് ഇയാൾ ഉയർന്ന മതിൽ ചാടിയത്. ബരാൻ ജില്ലാ ജയിലിലെ തടവുപുള്ളിയാണ് രക്ഷപ്പെട്ടത്.
35 കാരനായ ജാൻവേദ് എന്ന തടവുപുള്ളിയാണ് ബുധനാഴ്ച ഉച്ചയോടെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സിസിടിവി ക്യാമറയുടെ കേബിളുകൾ ഉപയോഗിച്ചാണ് കുറ്റവാളി മതിൽ ചാടിയതെന്ന് ജയിൽ ഉദ്യോഗസ്ഥൻ കിഷൻ ചന്ദ് മീണ പറഞ്ഞു. സംഭവത്തെ പറ്റിയുള്ള വിവരം അധികാരികളെ അറിയിച്ചിട്ടുണ്ട്. ജയിൽ ചാടിയ തടവുകാരനുവേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ ജയിലുകളിൽ നിന്ന് തടവുക്കാർ ചാടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പും സമാനരീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ജുഡീഷ്യൽ കസ്റ്റടിയിലായിരുന്ന മൂന്ന് പേർ ബൻസ്വര ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
Comments