മുംബൈ: അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ 18 ബംഗ്ലാദേശികൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിന്നാണ് ഇവർ അറസ്റ്റിലാായത്. പിടികൂടിയവരിൽ പത്ത് സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. വിസയും പാസ്പോർട്ടും തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാതെയാണ് അവർ ഇന്ത്യയിൽ കഴിഞ്ഞത്.
നവി മുംബൈ പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവർ നഗരത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുംവഴിയാണ് അറസ്റ്റിലായത്. അവർ ഒത്തുകൂടുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
1946-ലെ ഫോറിനേഴ്സ് ആക്ട് പ്രകാരവും പാസ്പോർട്ട് റൂൾസ് 1950 പ്രകാരവും ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments