ഭോപാൽ: യുവാവിനൊപ്പം ഇരിക്കുന്നത് വിലക്കിയ ആൾക്ക് ചുട്ട മറുപടിയുമായി യുവതി. മദ്ധ്യപ്രദേശിലെ ഹൊഷംഗബാദിലാണ് സംഭവം. വിലക്കേർപ്പെടുത്തിയ ആളെ ചെരിപ്പെടുത്തടിച്ചായിരുന്നു യുവതിയുടെ പ്രതികരണം.
നർമദ തീരത്തെ കോരിഘട്ടിൽ ഇരിക്കുകയായിരുന്നു യുവാവും യുവതിയും. ഇതിനിടെ ഒരാൾ, ഇരുവരും ഇരിക്കുന്നത് തടയുകയായിരുന്നു. ഇതോടെയാണ് യുവതി ചെരിപ്പെടുത്ത് പ്രതികരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
#WATCH मध्य प्रदेश के नर्मदापुरम में एक साधु की पिटाई का वीडियो वायरल हो रहा है। प्राप्त जानकारी के मुताबिक, नर्मदा नदी के किनारे अश्लील हरकत कर रहे युगल को साधू ने टोका तो गुस्साई युवती ने चप्पल से उसकी पिटाई कर दी। pic.twitter.com/QDpcwiG52s
— Nishat Mohammad Siddiqui (@nishatraja) March 2, 2023
യുവതിയെ പ്രകോപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനാണോ ചെരിപ്പിനടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദൂരത്ത് നിന്നെടുത്ത വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Comments