ഇടുക്കി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റേു. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ നേര്യമംഗലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് മറിഞ്ഞത്. നേര്യമംഗലം വില്ലൻചിറയ്ക്ക് സമീപമായിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments