ശ്രീനഗർ : ജമ്മു കശ്മീരിൽ ഭൂചലനം. ശ്രീനഗർ ജില്ലയിൽ നിന്ന് 38 കിലോമീറ്റർ വടക്കുഭാഗത്താണ് റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 6.57നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഫെബ്രുവരി 28 ന് മണിപ്പൂരിലെ നോനി ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു. പുലർച്ചെ 2.46-നായിരുന്നു ഭൂചലനം. 25 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം.
Comments