ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ കുത്തബ് മിനാറിന് സമീപം പോലീസുമായി ഏറ്റുമുട്ടൽ. പോലീസ് പ്രത്യേക സംഘം നടത്തിയ തന്ത്രപൂർവമായ നീക്കത്തിലൂടെയാണ് അക്രമിയെ പിടികൂടിയത്. നീരജ് എന്നയാളാണ് പോലീസുമായി ഏറ്റുമുട്ടിയത്. ഏകദേശം രണ്ട് ഡസനോളം കേസുകളിൽ ഇയാൾ പ്രതിയാണ.
കഴിഞ്ഞ ദിവസം രാത്രി കുത്തബ് മിനാറിന് സമീപം ഇയാളുണ്ടെന്നുള്ള വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, പോലീസ് എത്തിയുട്ടുണ്ടെന്ന സൂചന കിട്ടിയതോടെ അക്രമി പോലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ അക്രമിയെ പോലീസ് കീഴ്പ്പെടുത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Comments