തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ അതേ ചൂട് അനുഭവപ്പെട്ടെക്കാം. കഴിഞ്ഞ ദിവസം പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നിരുന്നു.
കണ്ണൂർ, കാസർഗോഡ്, പാലക്കാട് ഇന്നിവിടങ്ങളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യമാണ് താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) മുന്നറിയിപ്പ് നൽകി. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതിൽ താഴുമെന്നും നിർദ്ധേശമുണ്ട്. മഴകുറയുന്നത് അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യും.
Comments