ന്യൂഡൽഹി : ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ വിമാനത്തിൽ നിന്ന് 2 കോടി വിലമതിക്കുന്ന സ്വർണ്ണ ബിസ്ക്കറ്റ് കണ്ടെത്തി. വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്നാണ് സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
ഡൽഹിയിലെ ടെർമിനൽ രണ്ടിലിറങ്ങിയ വിമാനത്തിൽ നിന്നുമാണ് സ്വർണ്ണം കണ്ടെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ടൊയ്ലറ്റിൽ പരിശേധന നടത്തിയതോടെ സിങ്കിന്റെ അടിയിൽ നിന്നാണ് കണ്ടെടുക്കുന്നത്. പശ ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ച നിലയിൽ ഒരു ബാഗ് കണ്ടെടുക്കയായിരുന്നു.
ചാര നിറത്തിലുള്ള ബാഗിൽ നിന്ന് 3969 ഗ്രാം ഭാരമുള്ള സ്വർണ്ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. 1962 കസ്റ്റംസ് ആക്ടിലെ 110-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments