പത്തനംതിട്ട: പ്രാണിയുടെ കുത്തേറ്റ വിദ്യാർത്ഥിനി മരിച്ചു. പെരിങ്ങര കോച്ചാരിമുക്കം സ്വദേശിനി അംജിതയാണ് മരിച്ചത്. 13 വയസായിരുന്നു. പാണാറയിൽ അനീഷിന്റെയും ശാന്തീകൃഷ്ണയുടെയും മകളാണ്.
മാർച്ച് ഒന്നിനായിരുന്നു അംജിതയ്‌ക്ക് പ്രാണിയുടെ കുത്തേറ്റത്. അന്നേദിവസം വീടനടുത്തുള്ള മൾബറി ചെടിയിൽ നിന്ന് കായ പറിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പ്രാണി കുത്തുകയായിരുന്നു. കഴുത്തിന് പിറകിലായാണ് പരിക്കേറ്റത്. തുടർന്ന് അംജിതയുടെ ദേഹം മുഴുവൻ ചൊറിഞ്ഞ് തടിച്ച് പൊന്തി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ ചികിത്സ തേടിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments