നവാദ : മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ച യുവാവ് കടിയേറ്റ് മരിച്ചു. നവാദ സ്വദേശി ദിലീപ് യാദവാണ് മരിച്ചത്. ബീഹാറിലെ നവാദ ജില്ലയിൽ ഗോവിന്ദ്പൂരിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന ദിലീപ് പാമ്പിനെ കൈയിലെടുത്ത് ആവർത്തിച്ച് ചുംബിക്കുകയും കഴുത്തിൽ ചുറ്റി നൃത്തം ചെയ്യുകയുമായിരുന്നു. ചുറ്റും കൂടി നിന്ന ആളുകൾ ഭയന്ന് നിലവിളിച്ചതോടെ യുവാവ് പാമ്പിനെ നിലത്തേക്കെറിഞ്ഞു. എന്നാൽ, പാമ്പിന്റെ പിടിവിട്ടതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
പരിശോധിച്ചപ്പോള്‍, പാമ്പിനെ ചുംബിക്കുന്നതിനിടയിൽ യുവാവിന് കടിയേറ്റിരുന്നുവെന്ന് ആളുകൾ കണ്ടെത്തി. ഉടൻ ഇയാളെ അടുത്തുള്ള ഗോവിന്ദ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും പലതവണ പാമ്പിനെ വിടാൻ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
Comments