ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മാധവ് നാഷണൽ പാർക്കിലേക്ക് മൂന്നു കടുവകളെ പുനരധിസിപ്പിക്കുന്നു . മാർച്ച് 10-ഓടെ പുതിയ കടുവകൾ ഇവിടെ എത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ കടുവ സങ്കേതങ്ങളിൽ നിന്നാണ് ഇവയെ കൊണ്ടുവരുന്നത്. 350 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള മാധവ് നാഷണൽ പാർക്കിൽ മുൻപുണ്ടായിരുന്ന കടുവകൾക്ക് വംശനാശം വരികയായിരുന്നു.
ഇവയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശുഭരഞ്ജൻ സെൻ പറഞ്ഞു. കടുവകളുടെ പരിപാലനത്തിനായി പ്രത്യേക സംഘത്തെ രൂപീകിരിച്ചിട്ടുണ്ട്.
നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റയെ പുനരധിവസിപ്പിച്ച കുനോ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഷിയോപൂർ ജില്ലയുടെ അതിർത്തിയാണ് ശിവപുരി. പന്ന, സത്പുര, ബാന്ധവ്ഗഡ് കടുവാ സങ്കേതങ്ങളിൽ നിന്നാണ് കടുവകളെ മാധവ് നാഷണൽ പാർക്കിലേക്ക് മാറ്റുന്നത്.
Comments