തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സിപിഐ നേതാവിനെതിരെ പാറശാല പോലീസ് കേസെടുത്തു. സിപിഐ ഉദിയൻകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയും കൊല്ലയിൽ ലോക്കൽ കമ്മിറ്റി അംഗവുമായ ഷൈനുവിന് എതിരെയാണ് പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെയാണ് ഷൈനു പീഡിപ്പിച്ചത്.
13 വയസിന് താഴെയുള്ള 4 പെൺകുട്ടിളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഒരു പെൺകുട്ടിയുടെ ബന്ധു കൂടിയാണ് ഷൈനു. കുട്ടികളെ എല്ലാവരെയും നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി.
പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷകർത്താക്കൾ തിങ്കളാഴ്ച രാവിലെയാണ് പാറശാല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. പെൺകുട്ടികൾക്ക് 8,10,11 വയസ് മാത്രമാണുള്ളതെന്നും പരാതിയിൽ പറയുന്നു. നിലവിൽ ഷൈനു ഒളിവിലാണ്. ഇയാൾക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം.
Comments