ന്യൂഡൽഹി : അപകടകരമായ ചരക്കുകളുടെ ഗതാഗതത്തിന് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. അപകടകരമായ ചരക്കുകളുടെ ഗതാഗതത്തിന് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡാണ് ചരക്കുകളുടെ ഗതാഗത നിയന്ത്രണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്. അപകട സാദ്ധ്യതയുള്ള ചരക്കുകളുടെ ഗതാഗതം സുരക്ഷിതമാക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനുമാണ് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. സ്ഫോടക വസ്തുക്കൾ,വാതകങ്ങൾ , ഓക്സിഡൈസിംഗ് പദാർത്ഥങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ നിർദ്ദേശിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കൾ.
മാർഗനിർദ്ദേശങ്ങൾ ഡ്രൈവർമാർക്കും നൽകുമെന്ന് ബിഐഎസ് അറിയിച്ചു.കൂടാതെ, അപകടകരമായ ചരക്കുകളുടെ ഗതാഗതം ജലപാതയിലോ വിമാന മാർഗമോ റെയിൽവേ വഴിയോ കൊണ്ടുപോകണമെന്നും മാർഗനിർദ്ദേശത്തിൽ പരമാർശിക്കുന്നുണ്ട്.
Comments