ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മിരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമാക്കാൻ ഉത്തരവിറക്കി പ്രവിശ്യ സർക്കാർ. വിദ്യാർത്ഥിനികളും വനിതാ അദ്ധ്യാപകരും നിർബന്ധമായി ഹിജാബ് ധരിക്കണമെന്നും ഉത്തരവുകൾ ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
സംഭവത്തിനെതിരെ സമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സർക്കാരിന്റെ പുതിയ തീരുമാനത്തെ അഫ്ഗാനിലെ താലിബാന്റെ ഉത്തരവുമായാണ് പലരും താരതമ്യപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നിരോധിച്ചതുപോലെയുള്ള നടപടികളാണ് അധിനിവേശ കശ്മിരിലെ സർക്കാർ നടപ്പിലാക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ പാകിസ്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇത്തരത്തിലെ വിചിത്രമായ നടപടികൾ. പട്ടിണിയിൽ വലയുന്ന
പാക് അധിനിവേശ കശ്മീർ സ്വദേശികൾ കശ്മിരിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞദിവസവും നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ചവരെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചിരുന്നു. ഗ്രാമീണർ ഇത്തരത്തിൽ നിയന്ത്രണ രേഖ കടന്നെത്തിയാൽ ഇവർക്കിടയിലൂടെ ഭീകരരും ജമ്മുകശ്മീരിൽ എത്താൻ സാധ്യതയുള്ളതിനാലാണ് സൈന്യം ഇവരെ മടക്കി അയക്കുന്നത്.
Comments