ചെന്നൈ: സിനിമ കഥാപാത്രത്തോട് താരതമ്യം ചെയ്ത് പരിഹസിച്ചതിൽ പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ശിവകാശി സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 38-കാരനായ സുഹൃത്ത് മുത്തുരാജ് അറസ്റ്റിലായി.
ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടയിലാണ് സംഭവം. മണികണ്ഠൻ ‘ രാക്ഷസൻ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തതിനെ തുടർന്നാണ് മണികണ്ഠന്റെ കഴുത്തിന് മുത്തുരാജ് കുത്തിയത്. ഗുകുതര പരിറ്റേ മണികണ്ഠനെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു.
Comments