ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന കാട്ടനയാണ് ബസിന് നേരെ ആക്രമണം നടത്തിയത്. ആനയുടെ ആക്രമണത്തിൽ ബസിന്റെ മുൻ വശത്തെ ചില്ലുകൾ തകർന്നു. ബസിനുനേരെ വന്ന ആന
കൊമ്പ് കൊണ്ട് ചില്ല് കുത്തി പൊട്ടിക്കുകയായിരുന്നു. മൂന്നാറിൽ രണ്ടു ദിവസത്തിനിടയിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്.
ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ നയമക്കാട് എസ്റ്റേറ്റ് പരിസരത്തായിരുന്നു അപകടം സംഭവിച്ചത്. മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്ക് പോകുന്ന ബസിന് നേരെ ആയിരുന്നു ആനയുടെ ആക്രമണം. ബസിലെ യാത്രകാർക്ക് ആർക്കും അപകടമില്ല.
രണ്ട് ദിവസം മുൻപ് മൂന്നാറിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റിന് നേരെയായിരുന്നു ആക്രമണം. ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടലാണ് യാത്രക്കാരെ രക്ഷിക്കാനായത്. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. ഇടുക്കി മൂന്നാറിലെ ഒറ്റയാനാണ് പടയപ്പയെന്നറിയപ്പെടുന്നത്. മൂന്നാറിൽ പടയപ്പ സജീവ സാന്നിദ്ധ്യം ആണ്.
Comments