ന്യൂഡൽഹി: ശ്രീലങ്കയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ശ്രീലങ്കൻ സർക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്ത് രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്നും അതിനായി 44.2 കോടി ഡോളർ നിക്ഷേപിക്കുമെന്നാണ് ശ്രീലങ്ക വെളിപ്പെടുത്തിയത്. 2025-ഓടെ ഇവിടെ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
70 കോടി ഡോളറിന്റെ കൊളംബോ തുറമുഖ പദ്ധതിയും അദാനിക്കാണ് ശ്രീലങ്ക നൽകിയത്. പദ്ധതി സംബന്ധിച്ച് അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി ശ്രീലങ്കൻ ഊർജ്ജമന്ത്രി വ്യക്തമാക്കി.അദാനി നിക്ഷേപം പ്രഖ്യാപിച്ചതോടെ ചൈനയുടെ ആധിപത്യം തകർന്നിരിക്കുകയാണ്. നേരത്തെ ശ്രീലങ്കയിൽ മൂന്ന് കാറ്റാടിപ്പാടങ്ങൾ നിർമ്മിക്കാൻ ഒരു ചൈനീസ് സ്ഥപനത്തിന് ശ്രീലങ്ക അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു.
Comments