മുംബൈ: മഹാരാഷ്ട്രയിലെ പല ജില്ലകളിലും വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുംബൈ, താനെ, പാൽഘർ ജില്ലയിലാണ് വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക സാധ്യതയുള്ളത് തെക്കൻ കൊങ്കൺ മുതൽ മധ്യ ഛത്തീസ്ഗഢ് വരെയുള്ള ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.
നാസിക് അഹമ്മദ്നഗർ, സിഎച്ച് സംഭാജി നഗർ, ബീഡ്, ധൂലെ, നന്ദുർബാർ, ജൽഗാവോ, പടിഞ്ഞാറൻ വിദർഭയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും. വരും മണിക്കൂറിനുള്ളിൽ ഈ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മേഘാവൃതമായ ആകാശത്തിനും, ഇടയ്ക്കിടെ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. റിപ്പോർട്ട് പ്രകാരം, മാർച്ച് 6-8-ന് മധ്യ ഇന്ത്യയിലും 6-9 വരെ മഹാരാഷ്ട്രയിലും മാർച്ച് 6-7-ന് രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
Comments