തിരുവനന്തപുരം: അന്തർദേശീയ വനിതാ ദിനത്തിൽ കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിൽ കുറഞ്ഞത് 680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപ കുറഞ്ഞ് 5,100 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിൽ ഇതാദ്യമായാണ് സ്വർണവില 41,000 രൂപയിൽ താഴെയെത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. വെള്ളി ഗ്രാമിന് 70 രൂപയിലാണ് വ്യാപാരം നടക്കുന്നത് എട്ട് ഗ്രാം വെള്ളിക്ക് 560 രൂപയാണ്.
ആഗോള വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തെ ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1.95 ശതമാനം കുറഞ്ഞു. രണ്ടു ദിവസത്തിനിടെ ഔൺസിന് 3 ശതമാനം വിലകുറഞ്ഞിട്ടുണ്ട്. നിലവിൽ സ്വർണം ഔൺസിന് 1,810.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
Comments