ന്യൂഡൽഹി: മുംബൈയിൽ ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്)സാങ്കേതിക തകരാർ മൂലം അടിയന്തരമായി കടലിൽ ഇറക്കി. തകരാർ ഉണ്ടായതിനെ തുടർന്ന് കോപ്റ്റർ താഴ്ന്ന് പറന്നതോടെയാണ് അടിയന്തരമായി കടലിൽ ഇറക്കേണ്ടിവന്നത്. മൂന്ന് ഉദ്യോഗസ്ഥരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരെ നേവൽ പട്രോൾ സംഘം രക്ഷപ്പെടുത്തി.
ഫ്ളയിംഗ് മിഷന്റെ ഭാഗമായി മുംബൈയിൽ പതിവായി സഞ്ചരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ എഎൽഎച്ചിനാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്റർ നേവിയുടെ ഐഎൻഎസ് ഷിക്രയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇന്ത്യൻ നേവി വ്യക്തമാക്കി. കോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും നാവിക സേന അറിയിച്ചു.
Comments