ആലപ്പുഴ: മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. കുറത്തിയാട് പുത്തൻത്തറയിൽ രമ മോഹനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മിഥുൻ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
മിഥുനും പിതാവ് മോഹനനും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ മദ്യം വാങ്ങുന്നതിനുള്ള പണത്തിനായി ഇരുവരും രമയെ സമീപിക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ മിഥുൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു മകനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു രമ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവർ തിരികെയെത്തിയത്. പിതാവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഹനനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments