അഗർത്തല: ത്രിപുരയിൽ നേരിട്ടുള്ള രണ്ടാമതും അധികാരത്തിലെത്തിയ ബിജെപിയും ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയും (ഐപിഎഫ്ടി) തമ്മിൽ ചർച്ച് നടത്തി. ത്രൂപുരയുടെ വികസനത്തിനായി അവരുടെ സഹകരണത്തിന്മേലായിരുന്നു ചർച്ചയെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
ഐപിഎഫ്ടിയും ബിജെപിയും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റിയുമാണ് തങ്ങൾ ചർച്ച ചെയ്തതെന്ന് സംബിത് പത്ര പറഞ്ഞു.
ത്രിപുരയിൽ മണിക് സാഹ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. സംസ്ഥാനത്തെ വികസന പാതയിൽ എത്തിക്കുന്നത് സംബന്ധിച്ച് നിരവധി തവണ ചർച്ചകൾ വേണ്ടിവരുമെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments