ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 6.8 കിലോ സ്വർണം പിടികൂടി കസ്റ്റംസ്. സിംഗപൂരിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് 3.32 കോടി വിലവരുന്ന സ്വർണം പിടികൂടിയത്.
ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇരുവരെയും കസ്റ്റംസ് പരിശോധിച്ചിരുന്നു. ഇവരുടെ ബാഗിൽ നിന്ന് 3.32 കോടി വിലവരുന്ന 6.8കിലോ സ്വർണം പിടികൂടുകയായിരുന്നു. കസ്റ്റംസ് ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് അന്വേഷണം അരംഭിച്ചെന്ന് കസ്റ്റംസ് അറിയിച്ചു.
സമാനരീതിയിൽ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. കെനിയൻ യാത്രക്കാരന്റെ ബാഗിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്. ഓക്സിജൻ കോൺസെൻട്രേറ്റർ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. ഇയാളെ പൊലീസ് സാഹായികമായി പിടികൂടുകയായിരുന്നു.
Comments