വയനാട് : കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തോൽപ്പെട്ടിയിൽ മാനന്തവാടി സർക്കിൾ ഇൻസ്പക്ടർ സുജിത്ത് ചന്ദ്രന്റെയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധയ്ക്കിടെ കെ എൽ 18 കെ 6648 ഡെസ്റ്റർ കാറിൽ കടത്തുകയായിരുന്ന 292 ഗ്രാം എം ഡി എം എ യുമായി കോഴിക്കോടു സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ.കോഴിക്കോട് പോറ്റമ്മൽ സ്വദേശി കരിമുറ്റത്ത് ജോമോൻ ജയിംസ് (22),എടക്കാട് സ്വദേശി മണ്ടേയാറ്റുപടിക്കൽ അഭിനന്ത്.എ.എൽ (19) എന്നിവരെയാണ് പിടികൂടിയത്
Comments