ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാകിസ്താൻ പൗരനെ അതിർത്തി സുരക്ഷാസേന പിടികൂടി. പഞ്ചാബിലെ അമൃത്സർ സെക്ടറിൽ നിന്നും വ്യാഴാഴ്ച പുലർച്ചെയാണ് പാക് പൗരനെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന
ബിഎസ്എഫ് സൈനികർ ഇയാളെ വെടിവെച്ച് വീഴ്ത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ ബംഗ്ലാദേശ് പൗരനാണെന്ന് വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments