ദിസ്പൂർ: ട്രക്കിൽ കടത്താൻ ശ്രമിച്ച കന്നുകാലികളുടെ 24 തലകളുമായി രണ്ട് പേർ അറസ്റ്റിൽ. അസമിലെ നാഗോൺ ജില്ലയിലാണ് സംഭവം. കള്ളക്കടത്തുകാരായ സർക്കാർ അലി, ഹസൻ അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാഗോൺ ടൗണിന് സമീപമുള്ള ബോർഗാട്ട് പ്രദേശത്ത് AS-01HC-9648 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഒരു ട്രക്ക് പോലീസ് സംഘം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ട്രക്കിൽ നിന്നും 24 കന്നുകാലികളുടെ തലകൾ കണ്ടെടുത്തു.
അസം-മേഘാലയ അതിർത്തിയിലെ ജോറാബത്ത് പ്രദേശത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയതായി നാഗോൺ എസ്പി പറഞ്ഞു. സംഭവത്തിൽ നാഗോൺ സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കന്നുകാലികളുടെ തലയും ട്രക്കും പിടിച്ചെടുത്തു.
Comments