റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വെടിവയ്പ്പ് നടന്നത്. ബറ്റാലിയൻ ഇൻസ്പെക്ടർ മുനേഷ് കുമാർ മീണ, ബറ്റാലിയൻ കോൺസ്റ്റബിൾ അമിത് മോദക് എന്നിവർക്കാണ് പരിക്കേറ്റത്.
5-6 കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേൽക്കുകയും, ഏറ്റുമുട്ടലിൽ ഭീകരർക്ക് കനത്ത നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഏറ്റുമുട്ടലിൽ മറ്റ് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് ജവാൻമാരും സുഖമായിരിക്കുന്നുവെന്നും പ്രഥമശുശ്രൂഷയ്ക്ക് ശേഷം ശരിയായ ചികിത്സയ്ക്കായി ആസ്ഥാനത്തേക്ക് പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ നടത്താനായി പ്രത്യേക സിആർപിഎഫ് ഉദ്യോഗസ്ഥരെയടക്കം നിരവധി സൈനികരെ അയച്ചിട്ടുണ്ട്.
Comments