തൃശൂർ: ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് ഗുരുതര പരിക്ക്. തൃശൂരിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വലിയതുറ സ്വദേശി സനു സോണി (30) യാണ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് തലയിടിച്ച് വീണ പ്രതിയെ ?ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. തൃശൂർ നഗരത്തിൽ ആളുകളെ കത്തികാട്ടി പേടിപ്പിച്ച സംഭവത്തിൽ സനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സനുനെതിരെ മറ്റ് കേസുകളുണ്ട്. ഇതോടെ കസ്റ്റഡിയിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടുകയായിയത്.
Comments