ന്യൂഡൽഹി : ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായ രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്റ്റ് ക്യാപ് നൽകി ആദരിച്ചു. ഗുജറാത്തിലെ ഗ്രാൻഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുത്തു. മോദി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പ്രത്യേക ക്യാപ് നൽകിയപ്പോൾ പിഎം അൽബാനീസ് ഓസ്ട്രേലിയൻ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന് ക്യാപ് സമ്മാനിച്ചു.
അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ നാലാം ടെസ്റ്റ് മത്സരത്തിൽ താരങ്ങൾക്ക് ടെസ്റ്റ് ക്യാപ് നൽകുകയും ഇരുവരെയും ആദരിക്കുകയും ചെയ്തു. അവസാന ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.
ക്രിക്കറ്റിലൂടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 75 വർഷത്തെ സൗഹൃദം ആഘോഷിക്കുന്നതിനായാണ് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തുകയും താരങ്ങളെ ആദരിക്കുകയും ചെയ്തത്. ബിസിസിഐ(ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) അവരുടെ ട്വിറ്ററിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു.
The Honourable Prime Minister of India, Shri Narendra Modiji presents the special cap to #TeamIndia captain @ImRo45 while The Honourable Prime Minister of Australia, Mr Anthony Albanese presents the cap to Australia captain Steve Smith.@narendramodi | @PMOIndia | #INDvAUS pic.twitter.com/8RH70LOx0v
— BCCI (@BCCI) March 9, 2023
‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പ്രത്യേക ക്യാപ് നൽകുന്നു, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ക്യാപ് നൽകി ആദരിക്കുന്നു’. ബിസിസിഐ അവരുടെ ട്വിറ്ററിൽ കുറിച്ചു.
Comments