ന്യൂഡൽഹി : അഹമ്മദാബാദിലെ 150 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുക
അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെയും അഹമ്മദാബാദ് അർബൻ ഡെവല്പമെന്റെ അതോറിറ്റിയുടെയും കീഴിലായിട്ടാണ് 150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. പുതിയ സ്മാർട്ട് സ്കൂളുകൾ, പുതിയ മേൽപ്പാലങ്ങൾ, കാല്നടക്കായുള്ള അടിപ്പാലം, ഡ്രേയിനേജ് പമ്പിംഗ് സ്റ്റേഷൻ, അംഗൻവാടികൾ എന്നിവയാണ് പദ്ധതികളിൽ ചിലത് .
കേന്ദ്ര സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം രാജ്യത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
Comments