രാജ്യത്ത് ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുകയാണ്. ഹൃദയാഘാതം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകളും ലക്ഷണങ്ങളും മാക്സ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ പോഷകാഹാര വിദഗ്ദർ നിർദ്ദേശിക്കുന്നു. താടിയെല്ലിനും പൊക്കിളിനുമിടയിൽ അനുഭവപ്പെടുന്ന ഏത് തരത്തിലുള്ള വേദനയും ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണ്.
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് നെഞ്ചിലെ അസ്വസ്ഥതയാണ്. ദൈനംദിന പ്രവർത്തനങ്ങളിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതായ ഒന്നാണ്. ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ സംഭവിക്കുന്ന ഹൃദയാഘാതമാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്ന ഹൃദയാഘാതം. ഹൃദയധമനികൾക്ക് ആവശ്യമായ രക്തവും ഓക്സിജനും പോഷകങ്ങളും ഹൃദയത്തിലേക്ക് നൽകാൻ കഴിയാതെ വരുന്നതിന്റെ പ്രധാന കാരണം കൊറോണറി ആർട്ടറി ഡിസീസാണ്.
മാക്സ് ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ പഠനമനുസരിച്ച്, 60-വയസ്സിന് മുകളിലുള്ളവരിൽ ഹൃദയാഘാതത്തിന് മുൻപ് ശ്രദ്ധിക്കാൻ കഴിയുന്ന നിരവധി ലക്ഷണങ്ങളുണ്ട്. ശരീരത്തിൽ നാം ശ്രദ്ധ ചൊലുത്തുന്നത് കൃത്യസമയത്ത് ചികിത്സ നേടാൻ നമ്മെ സഹായിക്കുന്നതാണ്. പ്രായമായവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയിൽ അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനം വ്യക്തമാക്കുന്നു.
ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ഹൃദയാഘാതത്തിനുള്ള ലക്ഷണങ്ങളിലൊന്നാണ്. ഓടുകയോ പടികൾ കയറുകയോ ചെയ്യുന്നതുപോലുള്ള ശരീരം അനങ്ങുന്ന പ്രവർത്തികൾ ചെയ്യുന്നത് തലകറക്കവും ബോധക്ഷയം ഉണ്ടാകാൻ സാധ്യതയുണ്ട്. യാതൊരു ലക്ഷണങ്ങളുമില്ലാതെ പെട്ടെന്ന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ ഉടനടി ചികിത്സാ സഹായം തേടണം. മാക്സ് ആശുപത്രി കാർഡിയോളജിസ്റ്റ് ഡോക്ടർ യാദവ് പറഞ്ഞു. 50-60 വയസ്സിനിടയിലുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വാസ്ഥതകൾ ഉണ്ടായാൽ ഡോക്ടറെ സമീപിച്ച് ഇസിജി സ്കാൻ ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇതിനോടകം ഹൃദയാഘാതം ഉണ്ടായ ഒരാൾക്ക് ദ്വിതീയ പ്രതിരോധം ആവശ്യമാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് അസുഖങ്ങളുള്ളവർ പ്രത്യോകം ശ്രദ്ധിക്കേണ്ടതുണ്ട്. പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കണം, അമിതവണ്ണം കുറയ്ക്കണം. പോഷകാഹാര വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്.
Comments