ന്യൂഡൽഹി : ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാകിസ്താൻ പൗരനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടർ അതിർത്തിക്ക് സമീപമാണ് പാക് പൗരനെ പിടികൂടിയത്.
പാകിസ്താനിലെ സിയാൽകോട്ട ജില്ലയിലെ ആമീർ റാസനെയാണ് ബിഎസ്എഫ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറിയതായി സൈന്യത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലനൊടുവിലാണ് ഗൂരുദാസ്പൂർ സെക്ടറിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരുകയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും ബിഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായി. പഞ്ചാബിലെ അമൃത്സറിൽ സെക്ടറിൽ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈനികർ വെടിവച്ച് വീഴ്ത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ ബംഗ്ലാദേശ് പൗരനാണെന്ന് വെളിപ്പെടുത്തി.
Comments