തൊടുപുഴ : ഫുട്‌ബോൾ കളി കാണുന്നതിനിടെ കിണറ്റിൽ വീണ് പതിനാലുകാരൻ. ഉടൻ തന്നെ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിച്ചു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനാണ് 35 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കൂട്ടുകാരുടെ ഫുട്‌ബോൾ കളി കണ്ട് കിണറിന്റെ മതിലിൽ ഇരിക്കുകയായിരുന്നു കുട്ടി. പന്ത് നേരെ വന്നതോടെ പിന്നിലേക്ക് ആഞ്ഞതാണ് കിണറ്റിൽ വീഴാൻ ഇടയാക്കിയത്.
പ്രദേശവാസിയിലൊരാൾ ഉടൻ തന്നെ ഓടിയെത്തുകയും കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്ക് പിടിച്ചുനിൽക്കാൻ പാകത്തിന് ചെറിയ ഏണിയിറക്കി നൽകുകയും ചെയ്തു. പിന്നാലെയെത്തിയ അഗ്നിരക്ഷാസേന കുട്ടിയെ വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. കുട്ടിക്ക് വീഴ്ചയിൽ ചെറിയ പരിക്കുകളേറ്റു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ എം.എച്ച് സലാം, ടി.കെ ജയറാം, ഷൗക്കത്തലി, ബിബിൻ, എബി, ജയിംസ്, അൻവർ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments