ദുബായ്: ഭൂകമ്പം തകർത്ത സിറിയയിലേക്ക് ഒരു മാസത്തിനിടെ യുഎഇയിൽ നിന്ന് അയച്ചത് 4,925 ടൺ സഹായം. 151 വിമാനങ്ങളാണ് ഈ കാലയളവിൽ സഹായവുമായി പറന്നത്. ദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ യുഎഇ പ്രഖ്യാപിച്ച ഓപ്പറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് സഹായമെത്തിച്ചത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളാണ് പദ്ധതി നടപ്പാക്കിയത്.
Comments