പുനലൂർ : കല്ലടയാറിൽ ചാടിയ അമ്മയും രണ്ട് മക്കളും മരിച്ചു. പുനലൂർ കല്ലടയാറ്റിൽ വ്യവസായ പാർക്കിന് സമീപമാണ് സംഭവം. പിറവന്തൂർ കമുകുംചേരി പാങ്ങോട് ചരുവിള പുത്തൻവീട്ടിൽ രാമ്യ രാജ് മക്കളായ സരയു, സൗരവ് എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കണിയാപുരത്തെ സ്വകാര്യ ക്ലീനിക്കിലെ എക്‌സറേ ടെക്‌നീഷ്യനാണ് രമ്യ. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ രമ്യ ക്ഷേത്രത്തിൽ പോകുന്നെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. രമ്യയുടെ ബാഗിൽ നിന്നും വീട്ടിൽ നിന്നും മരണത്തെ കുറിച്ച് എഴുതിയിരിക്കുന്ന കത്ത് കണ്ടെത്തി. സാമ്പത്തിക ബാധ്യതയുണ്ടെന്നും കുട്ടികളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും കത്തിൽ എഴുതിയിരിക്കുന്നതായി പുനലൂർ പോലീസ് പറഞ്ഞു.
കടവിൽ നിന്നും ഒരു സ്ത്രീ കുഞ്ഞുങ്ങളുമായി വെള്ളത്തിലേക്ക് ചാടുന്നത് മറുകരയിൽ നിക്കുന്നവർ കണ്ടിരുന്നു. ശബ്ദമുയർത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. ഉടൻ തന്നെ പ്രദേശവാസികൾ മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സരയൂ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും സൗരവ് അങ്കണവാടി വിദ്യാർത്ഥിയുമാണ്.
Comments