ന്യൂഡൽഹി: ഇന്ത്യ ജി20 പ്രസിഡൻസി എറ്റെടുത്ത സന്ദർഭത്തിൽ ഇതിനായി ഇന്ത്യയും ലോകവും തയ്യാറാകുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ചാന്ദ്നി ചൗക്കിൽ നവീകരിച്ച ഗോൾഡൻ ഹവേലിയുടെ ഉദ്ഘാടനത്തിലാണ് ജയശങ്കർ ഇത് പറഞ്ഞത്. ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ വിജയ് ഗോയലാണ് ഹവേലി നവീകരിച്ചത്. വിദേശകാര്യമന്ത്രി ഹവേലിയിൽ പര്യടനം നടത്തുകയും സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിന് വിജയ് ഗോയലിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിനോദസഞ്ചാരവും തൊഴിൽ വിപുലീകരണവും ഹവേലിയിൽ കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡൻ ഹവേലിയിൽ എത്തിയതിന്റെയും ഉദ്ഘാടനം നടത്തിയതിന്റെയും ചിത്രങ്ങൾ വിദേശകാര്യമന്ത്രി ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
Pleased to inaugurate Golden Haveli Dharampura today. Thank @VijayGoelBJP for the opportunity.
Promoting our culture & heritage, generating tourism and expanding employment go hand in hand.
In the G20 year, India is getting ‘world ready’and the world is getting ‘India ready’. pic.twitter.com/dpx8az4OPR
— Dr. S. Jaishankar (@DrSJaishankar) March 9, 2023
Comments