പനാജി : ഗോവയിൽ പടർന്ന് പിടിച്ച കാട്ടു തീയണയ്ക്കാൻ ഇന്ത്യൻ വ്യോമസേന രംഗത്തിറങ്ങി. വ്യാഴാഴ്ച്ചയാണ് ഗോവയിലെ വന പ്രദേശങ്ങളിൽ തീപിടുത്തം ഉണ്ടായത്. ഇതിനായി എം ഐ ഹെലികോപ്ടറുകളെ സംസ്ഥാനത്ത് വിന്യസിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബാംബി ബക്കറ്റ് ഓപ്പറേഷനിലുടെയാണ് തീയണയ്ക്കുന്നത്. തീയണയ്ക്കുവനായി അഗ്നിശമനസേന ഉപയോഗിക്കുന്ന പ്രത്യേക സംവിധാനമാണ് ബാംബി ബക്കറ്റ്.
രാജസ്ഥാൻ, മിസോറാം, മണിപ്പൂർ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെല്ലാം തീയണയ്ക്കുവാനായി ഇന്ത്യൻ വ്യോമസേന ഈ സംവിധാനം ഉപയോഗിച്ചിരുന്നു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള കഠിന ശ്രമങ്ങൾ ഇന്ത്യൻ നാവികസേനയുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നേത്യതത്തിൽ നടക്കുന്നുണ്ട്. തീയണയ്ക്കുവനായി ഏകദേശം 22000 ലിറ്റർ വെളളം ഉപയോഗിച്ചതായും രക്ഷാപ്രവർത്തനം നാളെയും തുടരുമെന്നും വ്യോമസേന അറിയിച്ചു
Comments