ന്യൂഡൽഹി : ഡൽഹി കാറിനുള്ളിൽ മദ്ധ്യവയസ്ക്കൻ മരിച്ച നിലയിൽ. ഡൽഹിയിലെ ന്യൂ അശോക് നഗർ ഏരിയയിലാണ് സംഭവം. ന്യൂ കോണ്ട്ലിയിലെ ജയ് അംബെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സന്തോഷ് താക്കൂറാണ് (49) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ ന്യൂ അശോക് നഗർ ഏരിയയിൽ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ കിടക്കുന്നത് പോലീസ് പട്രോളിംഗിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാറിന്റെ ഡോറുകൾ പൂട്ടിയ നിലയിലായിരുന്നു. മദ്ധ്യവയസ്ക്കന് ചലനമൊന്നും ഇല്ലാതിരുന്നതിനാൽ പോലീസ് അന്വേഷണം ആരംഭിക്കുകയും സന്തോഷിന്റെ വീട് കണ്ടെത്തുകയും ചെയ്തു. തുടർന്ന് വീട്ടിൽ നിന്ന് കാറിന്റെ താക്കോൽ ശേഖരിച്ച് കാറിന്റെ ഡോർ തുറന്ന് നടത്തിയ പരിശോധനയിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സന്തോഷിന്റെ ശരീരത്തിന്റെ പുറത്ത് മുറിവുകളൊന്നുമില്ല. മരിച്ചയാളെ വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ മരിച്ചയാൾ മദ്യപിച്ചിരുന്നതായി കുടുംബാംഗങ്ങളുടെ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 8 ന് രാവിലെ 10 മണിയോടെ ഭാര്യയോടും പെൺമക്കളോടും വഴക്കിട്ട ശേഷം മരിച്ചയാൾ വീടുവിട്ട് പോയെന്നും അതിനുശേഷം കണ്ടെത്താനായില്ലെന്നും കണ്ടെത്തി. കാറിൽ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. സന്തോഷിന്റെ മൃതദേഹം എൽബിഎസ് മോർച്ചറിയിലേക്ക് മാറ്റി.
Comments