തൃശൂർ : തൃശൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലത്ത് വലിയ രീതിയൽ പുക ഉയർന്നുകൊണ്ടിരിക്കുകയാണ്. തൃശൂരിൽ പെരിങ്ങാവിലാണ് സംഭവം നടന്നിരിക്കുന്നത്.
ജനീഷാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമ. സ്ഥാപനത്തിലെ പ്രധാന സാധനങ്ങളെല്ലാം സൂക്ഷിക്കുന്നിടത്താണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. വലിയ തോതിൽ തീ വ്യാപിച്ചതിന് ശേഷമാണ് പ്രദേശവാസികൾ തീപിടുത്തം കാണുന്നത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം തൃശൂരിൽ നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നി രക്ഷാസേനയാണ് ഇവിടെയെത്തുന്നത്. പിന്നാലെ കുന്നംകുളത്തുനിന്നും പുതുക്കാട് നിന്നും അധിക അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചിട്ടുണ്ട്.
തൃശൂരിലെ പ്രധാനപാതയായതിനാൽ ഗതാഗതം പൂർണ്ണമായും അടച്ചു. മറ്റ് ഭാഗങ്ങളിലേക്ക് കൂടുതലായി തീ വ്യാപിക്കാതിരിക്കാനുമുള്ള ശ്രമങ്ങളും നടന്നുവരികയാണ്. കൂടുതൽ യൂണിറ്റുകളെ എത്തിച്ച് തീ അണയക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗോഡൗണിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പൂർണ്ണമായും തീ നിയന്ത്രണ വിേധയമാക്കിയതിന് ശേഷം മാത്രമേ വിശദമായ പരിശോധനയ്ക്കുള്ള സാധ്യതയുള്ളു എന്നാണ് അഗ്നി രക്ഷാ സേന അറിയിച്ചിരിക്കുന്നത്. അഗ്നിരക്ഷാ സേനയും പ്രദേശവാസികളും പോലീസും ജീവനക്കാരും ചേർന്നാണ് തീയണയ്ക്കുന്നതിനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുന്നത്.
Comments