ന്യൂഡൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരമ്മാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആദ്യ ബാച്ചിന്റെ ഭാഗമാണോ എന്നതിനെ അടിസ്ഥാനമാക്കി ഉയർന്ന പ്രായപരിധി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തും.
1968ലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആക്ടിലെ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, ജനറൽ ഡ്യൂട്ടി കേഡർ റിക്രൂട്ട്മെന്റ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായി കൂടുതൽ നിയമങ്ങൾ ഉണ്ടാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. എക്സ്-അഗ്നിവീർമാരുടെ കന്നി ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം വരെയും മുൻ അഗ്നിവീർമാരുടെ മറ്റെല്ലാ ബാച്ചുകളിലും മൂന്ന് വർഷം വരെയും പ്രായപരിധി ഉയർത്തും.
മുൻ അഗ്നിവീരമ്മാരെ ഫിസിക്കൽ പ്രൊഫിഷ്യൻസി ടെസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. സെൻട്രൽ പാരാ മിലിട്ടറി ഫോഴ്സിലും അസം റൈഫിൾസിലും 10 ശതമാനം ഒഴിവുകൾ മുൻ അഗ്നിവീരമ്മാർക്കായി നീക്കിവെക്കും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്ക് റിക്രൂട്ട്മെന്റിനുള്ള നിശ്ചിത പ്രായപരിധി 18 മുതൽ 23 വയസ്സ് വരെയാണ്. സായുധ സേനയിൽ എൻറോൾമെന്റിനുള്ള പ്രായം 23 വയസ്സിൽനിന്ന് 5 വർഷം കൂടി ഇളവ് നൽകും.
Comments