മുംബൈ: സെൻട്രൽ റെയിൽവേയുടെ ബ്രോഡ് ഗേജ് നെറ്റ്വർക്കിൽ നൂറു ശതമാനം വൈദ്യുതീകരണം. എല്ലാ ബ്രോഡ് ഗേജ് റൂട്ടുകളും സെൻട്രൽ റെയിൽവേ പൂർണ്ണമായും വൈദ്യുതീകരിച്ചു. വർഷത്തിൽ ഇതു വഴി 5.204 ലക്ഷം ടൺ കാർബൺ എമ്മിഷൻ കുറയ്ക്കാൻ സഹായിക്കുകയും പ്രതിവർഷം 1670 കോടി രൂപ ലാഭിക്കാനും സാധികുമെന്നും ഇന്ത്യൻ റെയിൽവേ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവേ ആകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. 2030-ന് മുൻപ് ‘നെറ്റ് സീറോ കാർബൺ എമിറ്റർ’ ആകാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. സെൻട്രൽ റെയിൽവേയുടെ സോലാപൂർ ഡിവിഷനിലെ ഔസ റോഡ്- ലാത്തൂർ റോഡായിരുന്നു അവസാനത്തെ വൈദ്യുതീകരിക്കാത്ത ഭാഗം. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ അതും വൈദ്യുതീകരിച്ചു. നിലവിൽ സെൻട്രൽ റെയിൽവേ പൂർണമായും വൈദ്യുതീകരിക്കപ്പെട്ടു.
Comments