പട്ന : ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ബിജെപിയിൽ പുനസംഘടന. 2025-ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 27 ജില്ലകളിലെ 45 ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റിയിട്ടുണ്ട്.
‘പാർട്ടിയുടെ പ്രധാന ശ്രദ്ധ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ്. ഇതോടനുബന്ധിച്ചാണ്
സംഘടനാ പുനക്രമീകരണം നടത്തിയിരിക്കുന്നത്.
എട്ട് ഇബിസി പ്രസിഡന്റുമാരെ നേരത്തെ നിയമിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ട് നേതാക്കളുടെ നിയമനവും പാർട്ടി നടപ്പാക്കിയിരുന്നതായും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Comments